'ആദ്യ ഓവറില്‍ ഫ്രേസറിനെ ബുമ്രയുടെ കയ്യില്‍ കിട്ടണമായിരുന്നു; കളി മാറിയേനെ'

bumrah-hardik
SHARE

സ്റ്റാര്‍ പേസര്‍ ബുമ്രയെ കൊണ്ട് ബോളിങ് ഓപ്പണ്‍ ചെയ്യിക്കാത്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനത്തിനെതിരെ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ബുമ്രയുടെ കൈകളിലേക്ക് ആദ്യ ഓവര്‍ നല്‍കിയിരുന്നു എങ്കില്‍ മത്സര ഫലം തന്നെ മാറിയാനെ എന്നാണ് ഇര്‍ഫാന്‍ പഠാന്റെ വാക്കുകള്‍.

ആദ്യ ഓവറില്‍ തന്നെ തകര്‍ത്തടിച്ച് ജേക് ഫ്രേസര്‍ താളം കണ്ടെത്തി. എന്നാല്‍ ബുമ്രയ്ക്ക് ആദ്യ ഓവര്‍ നല്‍കിയിരുന്നു എങ്കില്‍ ജേക് ഫ്രെയ്സറിന് അതിനാവുമായിരുന്നില്ല എന്നാണ് ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാണിക്കുന്നത്. ലുക് വുഡ് ആണ് മുംബൈ ഇന്ത്യന്‍സിനായി ആദ്യ ഓവര്‍ എറിഞ്ഞത്. ആദ്യ ഓവറില്‍ വഴങ്ങിയത് 19 റണ്‍സും. മൂന്ന് ഫോറും ഒരു സിക്സുമാണ് ആദ്യ ഓവറില്‍ തന്നെ ജേക് ഫ്രേസറില്‍ നിന്ന് വന്നത്. 

മുംബൈക്കെതിരെ ഡല്‍ഹിയുടേത് ചെറിയ മാര്‍ജിനിലെ ജയമായിരുന്നു. ജേക് ഫ്രേസറിന് മുന്‍പില്‍ ബുമ്രയായിരുന്നു ആദ്യം ബോള്‍ ചെയ്യേണ്ടിയിരുന്നത്. കാരണം അതിന് മുന്‍പ് ബുമ്രയ്ക്ക് എതിരെ ഫ്രേസര്‍ കളിച്ചിട്ടില്ല. ബുമ്രയാണ് ആദ്യ ഓവര്‍ എറിഞ്ഞിരുന്നത് എങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നാനെ, ഇര്‍ഫാന്‍ പഠാന്‍ എക്സില്‍ കുറിച്ചു. 

ബുമ്രയെ ശരിയായി ഉപയോഗിക്കാത്തതിനെ എതിരെ ഹര്‍ദിക്കിന് നേര്‍ക്ക് സീസണിന്റെ തുടക്കത്തിലും വിമര്‍ശനവുമായി ഇര്‍ഫാന്‍ പഠാന്‍ എത്തിയിരുന്നു. ഹര്‍ദിക് ബോളിങ് ഓപ്പണ്‍ ചെയ്യുകയും മൂന്നാമതായും ബുമ്രയുടെ കൈകളിലേക്ക് പന്ത് നല്‍കുന്നതിനേയും ചോദ്യം ചെയ്തായിരുന്നു പഠാന്റെ വിമര്‍ശനങ്ങള്‍.

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിങ്സിലെ രണ്ടാം ഓവര്‍ എറിഞ്ഞ ബുമ്ര 18 റണ്‍സ് ആണ് വഴങ്ങിയത്. സിക്സും ഫോറുമായാണ് ബുമ്രയെ ഫ്രെയ്സര്‍ സ്വാഗതം ചെയ്തതും. എന്നാല്‍ മുംബൈ ബോളിങ് നിരയിലെ മികച്ച ഇക്കണോമി റേറ്റുമായാണ് ബുമ്ര മല്‍സരം അവസാനിപ്പിച്ചത്. നാല് ഓവറില്‍ വഴങ്ങിയത് 35 റണ്‍സ്. 

311 എന്ന സ്ട്രൈക്ക്റേറ്റിലായിരുന്നു ഫ്രേസറിന്റെ ബാറ്റിങ്. 27 പന്തില്‍ നിന്ന് അടിച്ചെടുത്തത് 84 റണ്‍സ്. രണ്ടാം മല്‍സരത്തിലും 15 പന്തില്‍ നിന്ന് ജേക് ഫ്രേസര്‍ അര്‍ധ ശതകം കണ്ടെത്തി. ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ ശതകമാണ് ഇത്. ഹൈദരബാദിന് എതിരേയും നേരത്തെ 15 പന്തിലാണ് ഫ്രേസര്‍ അര്‍ധ ശതകം കണ്ടെത്തിയത്.

MORE IN SPORTS
SHOW MORE