ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനായി അക്കൗണ്ട് തുറന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണോയുടെ ഇരട്ടഗോള്‍ കരുത്തില്‍ യുവന്റസ് സാസ്വോളൊയെ തോല്പിച്ചു. ഈ ഗോളുകളോടെ ക്ലബ് കരിയറില്‍ 400 ഗോള്‍ തികച്ചു റൊണാള്‍ഡോ.
ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എല്ലാം റൊണോ ആരാധകരും. കഴിഞ്ഞ മൂന്നുമല്‍സരങ്ങളില്‍ നിരാശപ്പെട്ടവര്‍ക്ക് ക്രിസ്റ്റ്യാനോയുടെ സ്നേഹസമ്മാനം. 50–ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ 65–ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി
ക്രിസ്റ്റ്യാനോയുടെ രണ്ടടിയില്‍ സസൗളോയെ ഒന്നിനെതിരെ രണ്ടുഗോളിന് തകര്‍ത്തു യുവന്റസ്. രണ്ട് അവസരങ്ങള്‍ പാഴാക്കിയ റൊണാള്‍ഡോയ്ക്ക് ഹാട്രിക് നഷ്ടമായി.805 കോടിക്ക് ടീമിലെത്തിയ ക്രിസ്റ്റ്യാനോ ഫോമിലേക്കെത്തിയത് ചാംപ്യന്‍സ് ലീഗിനൊരുങ്ങുന്ന യുവന്റസിന് ആശ്വാസകരമാണ്. നാലു കളിയില്‍ ; നാലും ജയിച്ച യുവന്റസ് തന്നെയാണ് ഇറ്റാലിയന്ലീഗില്ഒന്നാമത്.