ഫിഫ ‘ദ് ബെസ്റ്റ്’ പുരസ്കാര പട്ടിക; മെസി 'ഔട്ട്' റൊണാള്‍ഡോ 'ഇൻ'

ലോകഫുട്ബോളര്‍ക്കായുള്ള ഫിഫ ‘ദ് ബെസ്റ്റ്’ പുരസ്കാരത്തിന്റെ അന്തിമ പട്ടികയില്‍ നിന്ന് ലയണല്‍ മെസി പുറത്ത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും , ലൂക്കാ മോഡ്രിച്ചും, ഈജിപ്തിന്റെ മുഹമ്മദ് സലയും പട്ടികയില്‍ ഇടം പിടിച്ചു. 11 വര്‍ഷത്തിനുശേഷമാണ് മെസി പട്ടികയില്‍ നിന്ന് പുറത്താകുന്നത്. സെപ്റ്റംബര്‍ 24ന് ലണ്ടനിലാണ് പുരസ്കാരദാന ചടങ്ങ്. 

ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തില്‍ റോണേോ ഹാട്രിക് അടിക്കുമോ? ചാംപ്യന്‍സ് ലീഗില്‍ റയലിനുവേണ്ടിയുള്ള മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോയെ കഴിഞ്ഞ രണ്ട് വര്‍ഷവും ലോക ഫുട്ബോളര്‍ പതവിയില്‍ എത്തിച്ചത്. ഇത്തവണ കൂട്ടിന് ലോകകപ്പിലെ പ്രകടനവും ഉണ്ട്. 2007ലും 2008ലും രണ്ടാമനായ മെസി തുടര്‍ച്ചയായ നാല് വര്‍ഷമാണ് പുരസ്കാരം സ്വന്തമാക്കിയത്. സ്പാനിഷ് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ചാംപ്യന്‍സ് ലീഗിലും ലോകകപ്പിലും മെസി പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ഇത്തവണ പട്ടികയില്‍ നിന്ന് പുറത്തുപോകാന്‍ കാരണം.

ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരയ ക്രൊയേഷ്യക്കുവേണ്ടിയുള്ള മിന്നുന്ന പ്രകടനമാണ് ലൂക്കാ മോഡ്രിച്ചിനെഫൈനലിസ്റ്റുകളുടെ ഒപ്പമെത്തിച്ചത്.  റഷ്യയില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം മോഡ്രിച്ചിനായിരുന്നു.  റയലിന്റെ ചാംപ്യന്‍സ് ലീഗ് നേട്ടത്തിലും മോഡ്രിച്ച് പങ്കാളിയായി. 

കഴിഞ്ഞ സീസണില്‍ ലിവര്‍ പൂളിനുവേണ്ടി അടിച്ചൂകൂട്ടിയ 44 ഗോളുകളാണ ്ഈജിപ്തിന്റെ സ്വന്തം മുഹമ്മദ് സലയ്ക്ക് നേട്ടമായത്. ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിയിുന്നു.  ഫ്രാന്‍സിന്റെ ഗോള്‍ കീപ്പറായ ഹ്യൂഗോ ലോറിസ്.  

ബെല്‍ജിയത്തിന്റെ തിബോ കോര്‍ട്ടോ, കാഷ്പെര്‍ ഷ്മെക്കല്‍ എന്നിവരാണ് ഗോള്‍ കീപ്പര്‍മാരുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുത്. സിദാനും, ഫ്രാന്‍സിന്റെ ദിദിയെ ദഷാമും, ക്രൊയേഷ്യയുടെ ഡാലിച്ചു മികച്ച പരിശീരകരുടെ അന്തിമ പട്ടികയിലും ഇടം പിടിച്ചു.