മെഡൽ മാത്രമല്ല; സീമ പുനിയയുടെ മനസും കേരളത്തിനൊപ്പം; കയ്യടി

കേരളത്തിനോടുള്ള മമതയ്ക്കും സ്നേഹത്തിനും സീമകളില്ലെന്ന് തെളിയിക്കുകയാണ് ഏഷ്യൻ ഗെയിംസിൽ  ഡിസ്‌കസ് ത്രോ താരം സീമ പുനിയ. മെഡലു കൊണ്ട് മാത്രമല്ല  നിലപാട് കൊണ്ടും അഭിമാനമാവുകയാണ് സീമ പുനിയ. തന്റെ വെങ്കല മെഡല്‍ കേരളത്തിന് സമര്‍പ്പിച്ചാണ് താരം മലയാളിയുടെ കണ്ണീരിനൊപ്പം നിന്നത്.

വനിതാ വിഭാഗം ഡിസ്‌കസ് ത്രോയിലെ മെഡല്‍ നേട്ടം കേരളത്തിന് സമര്‍പ്പിക്കുന്നതായി സീമ പൂനിയ പറഞ്ഞു. കൂടാതെ പോക്കറ്റ്മണി ആയി ഐഒഎ നല്‍കിയ 700 ഡോളറും വ്യക്തിപരമായി ഒരു ലക്ഷം രൂപയും നല്‍കുമെന്നും താരം അറിയിച്ചു. ഇതുപേലെ മറ്റുതാരങ്ങളും കേരളത്തിെനാപ്പം നിൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

62.26 മീറ്റര്‍ എറിഞ്ഞാണ് സീമ മൂന്നാമതെത്തിയത്. മുപ്പത്തിയഞ്ചുകാരിയായ സീമയുടെ സീസണിലെ മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സീമ പൂനിയ സ്വര്‍ണം നേടിയിരുന്നു.