കോഹ്‌ലിയുടെ കഴുത്തിന് പരുക്ക്, സീസണ്‍ വെട്ടിച്ചുരുക്കി, നെഞ്ചിടിപ്പിൽ ക്രിക്കറ്റ് ലോകം

പരുക്കിനെ തുടര്‍ന്ന് വിരാട് കോഹ്‌ലിയുടെ കൗണ്ടി ക്രിക്കറ്റ് സീസണ്‍ വെട്ടിച്ചുരുക്കി. സറേ ടീമിനു വേണ്ടി കളിക്കാന്‍ തയാറെടുത്തിരുന്ന കോഹ്‌ലിക്ക് കഴുത്തിലെ വേദനയാണ് വിനയായത്. ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്സിന്റെ അവസാന മല്‍സരത്തിനിടെയാണ് കോഹ്‌ലിയുടെ കഴുത്ത് ഉളുക്കിയത്. തുടര്‍ച്ചയായ മല്‍സരങ്ങളെ തുടര്‍ന്നുള്ള പരുക്കാണിതെന്നും സറേയ്ക്ക് വേണ്ടി ചതുര്‍ദിന മല്‍സരങ്ങളില്‍ മാത്രമായിരിക്കും കോഹ്‌ലി കളിക്കുന്നതെന്നും ബിസിസിഐ ഭാരവാഹികള്‍ അറിയിച്ചു. രണ്ട് ഫസ്റ്റ്–ക്ലാസ് മല്‍സരങ്ങളില്‍ കോഹ്‌ലി സറേയ്ക്ക് വേണ്ടി കളിക്കാനിറങ്ങും. ജൂലൈ  മൂന്നിന് ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് മല്‍സരപരിചയം നേടുന്നതിന് വേണ്ടിയാണ് കോഹ്‌ലി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തീരുമാനമെടുത്തത്.