ഐപിഎല്ലിന്റെ ഭാഗമായി നടന്ന വനിത ടിട്വന്റി ചലഞ്ച് മല്‍സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍നോവാസിന് ജയം. സ്മൃതി മന്ദാനയുടെ ട്രെയില്‍ബ്ലേസേഴ്സിനെ മൂന്നുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. ട്രെയില്‍ബ്ലേസേഴ്സ് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം സൂപ്പര്‍ നോവാസ് അവസാന പന്തില്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സ് ബാറ്റേഴ്സിന് ഒരിക്കല്‍ പോലും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല സൂപ്പര്‍നോവാസ്. മേഗന് ഷട്ടിന്റെ ആദ്യ ഒാവറില്‍ ഒാപ്പണര്‍ അലീസ ഹീലി പുറത്ത്
പതിനാല് റണ്‍സുമായി ക്യാപ്റ്റന്‍ സ്മൃതി മന്ദാന എല്ലിസ് പെറിക്ക് മുന്നില്‍ കീഴടങ്ങി.ഇന്ത്യന്‍ കൗമാര താരം ജെമിമ റോഡ്രിഗസിന്റെയും ബെയ്റ്റ്സിന്റെയും പ്രകടനമാണ് ട്രെയില്‍ബ്ലേസേഴ്സ് സ്കോര്‍ 129ല്‍ എത്തിച്ചത് . ജെമിമ 25 റണ്‍സും ബയെറ്റ്സ് 32 റണ്‍സും നേടി . മറുപടി ബാറ്റിങ്ങില്‍ സൂപ്പര്‍നോവാസിന് മിഥാലി രാജും വയട്ടും നല്‍കിയത് മികച്ച തുടക്കം.
പവര്‍പ്ലേ ഒാവറുകള്ക്ക് ശേഷം സൂപ്പര്‍നോവാസും തകര്‍ന്നു. മിഥാലി 22ും ഹര്‍മന്‍പ്രീത് കൗര്‍ 21ും സോഫി ഡിവൈന്‍ 19ും റണ്‍സെടുത്ത് പുറത്തായി. വിക്കറ്റുകള്‍ വീണപ്പോഴും അവസാ ഒാവറുകളില്‍ പിടിച്ചുനിന്ന എല്ലിസ് പെറിയാണ് സൂപ്പര്‍ നോവാസിനെ വിജയത്തിലെത്തിച്ചത്. മലയാളിയായ ബിജു ജോര്‍ജായിരുന്നു സൂപ്പര്‍ നോവാസിന്റെ പരിശീലകന്