ട്വന്റി 20 യിൽ ധോണിയ്ക്കു പുതിയ റെക്കോർഡ്

ട്വന്റി 20 യിൽ ഏറ്റവുമധികം ക്യാച്ചുകള്‍ നേടുന്ന താരമായി എം എസ് ധോണി. പഞ്ചാബിനെതിരായ മല്‍സരത്തില്‍ നേടിയ മൂന്ന് ക്യാച്ചുകളോടെ കുമാര്‍ സംഗക്കാരയുടെ നേട്ടമാണ് ധോണി മറികടന്നത് . ട്വന്റി ട്വന്റി കരിയറില്‍ 144 ക്യാച്ചുകളാണ് ധോണി സ്വന്തമാക്കിയത് . 291 മല്‍സരങ്ങളില്‍ നിന്നാണ് ധോണിയുടെ നേട്ടം. 142 ക്യാച്ചുകള്‍ നേടിയ സംഗക്കാരയുടെ പേരിലായിരുന്നു ഇതുവരെ റെക്കോര്‍ഡ് . 264 മല്‍സരങ്ങളാണ് സംഗക്കാരയ്ക്ക് വേണ്ടിവന്നത്