ദേശീയ മത്സരത്തിന് അനാമിക ഒരുങ്ങുന്നു: സ്വന്തമായി അമ്പും വില്ലും ഇല്ലെങ്കിലും

ലക്ഷ്യത്തിലേക്ക് പായിക്കാൻ സ്വന്തമായി അമ്പും വില്ലും ഇല്ലെങ്കിലും ദേശീയ ചാമ്പ്യൻഷിപ്പിൽ അവസരം ലഭിച്ച സന്തോഷത്തിൽ പ്ലസ്ടു വിദ്യാർഥിനി. കണ്ണൂർ ഇരിട്ടി പുതുശേരിയിലെ അനാമിക സുരേഷിനാണ് അടുത്തമാസം നടക്കുന്ന ദേശീയ മൽസരത്തിൽ അവസരം ലഭിച്ചത്.

സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയാണ് ദേശീയ മൽസരത്തിന് അനാമിക ഒരുങ്ങുന്നത്. വയനാട് പുൽപ്പള്ളിയിലാണ് പഠിക്കുന്നത്. പേരാവൂർ സ്വാന്ത്വനം സ്‌പോർട്സ് ക്ലബ്ബിൽ നിന്നാണ് അമ്പ്്യെത്ത് പഠിച്ചത്. സ്വന്തമായി അമ്പും വില്ലും ഇല്ലാത്തതിനാൽ പരിശീലനം കൃത്യമായി നടത്താനും സാധിക്കാറില്ല.

അമ്പും വില്ലും വാങ്ങുകയെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള സാമ്പത്തിക ശേഷിയും കുടുംബത്തിനില്ല. ആശാരിപണിയെടുത്താണ് പിതാവ് കുടുംബം പോറ്റുന്നത്. രോഗിയായ അമ്മയ്ക്കും മരുന്നു വാങ്ങണം. അനാമികയുടെ സഹോദരിയും അമ്പെയ്ത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് സഹോദരിയുടെ ആഗ്രഹങ്ങള്‍ക്കും മങ്ങലേല്‍പിച്ചു.