കോഹ്‌ലിയുമായി ആശയക്കുഴപ്പം, ഡികോക്ക് ഔട്ട്

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്-റോയൽ ചലഞ്ചേഴ്സ് മത്സരത്തിൽ വിരാട് കോഹ്‌ലിയുമായുള്ള ആശയക്കുഴപ്പത്തിൽ ക്വിന്റണ്‍ ഡികോക്കിന് വിക്കറ്റ് നഷ്ടമായി. ആര്‍സിബി താരങ്ങളുടെ വിക്കറ്റിനിടയിലെ ഓട്ടം കോച്ചിങ് സ്റ്റാഫ് പരിശോധിക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കോറി ആന്‍ഡേഴ്സനും ഡിവില്ലിയേഴ്സും ചേര്‍ന്നുണ്ടാക്കിയ ആശയക്കുഴപ്പം. ഭാഗ്യം കൊണ്ട് റണ്ണൗട്ടായില്ലെങ്കിലും ടീം ബെഞ്ചില്‍ വരെ ചിരിപടര്‍ത്തി ആന്‍ഡേഴ്സന്റെ ക്രീസിലെത്താനുള്ള പെടാപ്പാട്. പക്ഷെ തൊട്ടടുത്ത പന്തില്‍ തന്നെ ആന്‍ഡേഴ്സന്‍ ബൗള്‍ഡായി.