ഫുട്ബോൾ കഥ പറഞ്ഞ് 'ക്യൂബന്‍ കോളനി'

ഫുട്ബോൾ പശ്ചാത്തലമായി ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നു. ഫുട്ബോള്‍ താരങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ കഥ പറയുന്ന ക്യൂബൻ കോളനി എന്ന ചിത്രമാണ് പ്രദർശനത്തിന് തയാറെടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. 

നാട്ടിൻപുറത്തെ ക്യൂബൻ കോളനി എന്ന ഫുട്ബോൾ ക്ലബ്ബും അതിലെ കളിക്കാരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം. നൂറിലേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് സംവിധായകൻ മനോജ് വർഗീസ് പാറേക്കാട്ടിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് സംവിധായകനും അണിയറ പ്രവർത്തകരും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളികളികളിലെ മോശം പ്രകടനവും പിന്നീടുള്ള തിരിച്ചുവരവും അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിലെ ഗാനം തയാറാക്കിയിരിക്കുന്നത്. 

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി അടുത്തമാസം അവസാനത്തോടെ ക്യൂബൻ കോളനി തിയറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.