ബാര്‍സിലോന ടീമിന് ശരണം വിളിയിലൊക്കെ വിശ്വാസമുണ്ടോ?

ബാര്‍സിലോന ടീമിന് ശരണം വിളിയിലൊക്കെ വിശ്വാസമുണ്ടോ? ലിവര്‍പൂളില്‍ നിന്നെത്തിയ കുടീഞ്ഞോ ടീമംഗങ്ങളെ കണ്ടുമുട്ടുന്ന വീഡിയോയിലെ പശ്ചാത്തലസംഗീതം കേട്ടാല്‍ അങ്ങനെ തോന്നിപ്പോകും.

കറ്റാലന്‍ ക്ലബ്ബിലേക്ക് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം എത്തിയതാണ് ഫിലിപ്പെ കുടീഞ്ഞ്യോ. സഹതാരങ്ങള കണ്ട് താരം സൗഹൃദം സ്ഥാപിക്കുന്ന വീഡിയോ ആരാധകര്‍ക്കായി ബാര്‍സിലോന ക്ലബ്ബ് പങ്കുവച്ചു. വീഡിയോയിലെ പശ്ചാത്തല സംഗീതം കേട്ട ശരിക്കും മലയാളി ആരാധകര്‍ ശരിക്കും ഞെട്ടിക്കാണും. 

ശരണം വിളി പശ്ചാത്തലസംഗീതമാക്കിയെന്നാണ് മലയാളിയുടെ വയ്പ്. ഇനി ഈ വീഡിയോ ചെയ്തത് മലയാളികള്‍ തന്നെയാണോ എന്ന സംശയവും സൈബര്‍ ലോകത്തുണ്ട്. മെസിയെ കൊണ്ട് കെട്ടുനിറപ്പിച്ചും കുടീഞ്ഞോയ്ക്ക് സ്വാമി അയ്യപ്പന്‍ എന്നെഴുതിയ ജേഴ്സി നല്‍കിയും ട്രോളന്‍മാരും സജീവമാണ്.