ആരാധകർക്ക് ആവേശമായി സൂപ്പർ ഫൈറ്റ് ലീഗ്

കേരളത്തിലെ കായിക താരങ്ങള്‍ക്കും ആരാധകര്‍ക്കും ആവേശമായി സൂപ്പര്‍ ഫൈറ്റ് ലീഗ്. മിക്സഡ് മാര്‍ഷല്‍ ആര്‍ട്സില്‍ ദേശീയ തലത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ബെംഗളൂരു ടൈഗര്‍ കോഴിക്കോട്ട് പരിശീലനം തുടങ്ങി. 

കരാട്ടെ, കിക്ക് ബോക്സിങ്, ജൂഡോ തുടങ്ങി പത്തിലധികം ആയോധന കലകളില്‍ നിന്നുള്ള അടവുകളുടെ മിശ്രരൂപമാണ് എംഎംഎ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്.ഇന്ത്യയില്‍ കാണികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ ഫൈറ്റ് ലീഗ് ആരംഭിച്ചത്. 

അഞ്ച് മിനിട്ട് വീതമുള്ള മൂന്ന് റൗണ്ടുകളായാണ് മല്‍സരം. എതിരാളിയെ പരുക്കേല്‍പ്പിക്കുന്നതിന് പകരം കളിയില്‍ ആധിപത്യം നിലനിര്‍ത്തുന്നയാളാണ് വിജയി. 61 കിലോ മുതല്‍ 98 കിലോ വരെയുള്ള പത്ത് വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍. കോച്ച് അലന്‍ ഫെര്‍ണാണ്ടസിന്റെ കീഴില്‍ സൂപ്പര്‍ ഫൈറ്റ് ലീഗ് ജയിക്കാനുള്ള കഠിന പരിശീലനത്തിലാണ് ബെംഗളൂരു ടീം. ഇത്തവണ ടീമില്‍ രണ്ട് മലയാളികളും ഇടം പിടിച്ചിട്ടുണ്ട്.