വോളിബോളിൽ എറണാകുളവും തിരുവനന്തപുരവും ചാമ്പ്യൻമാർ

ബത്തേരിയില്‍ നടന്ന സംസ്ഥാന സീനിയര്‍ വോളിയില്‍ പുരുഷ വിഭാഗത്തില്‍ എറണാകുളം ചാംപ്യന്‍മാര്‍. ഇടുക്കി ജില്ലയെ തോല്‍പിച്ചാണ് എറണാകുളത്തിന്റെ ജയം. വനിതാ വിഭാഗത്തില്‍ ആലപ്പുഴയെ കീഴടക്കി തിരുവനന്തപുരം ചാംപ്യന്‍മാ‍രായി 

അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിലാണ് എറണാകുളം ഇടുക്കിയെ കീഴടക്കിയത്. ആദ്യ സെറ്റ് ഇടുക്കി നേടി. രണ്ടും മൂന്നും സെറ്റുകളില്‍ എറണാകും തിരിച്ചുവന്നു. നാലാം സെറ്റ് ഇടുക്കി നേടി. നിര്‍ണായക സെറ്റ് 15-11ന് സ്വന്തമാക്കി എറണാകും ചാംപ്യന്‍മാരായി 

വനിതാ വിഭാഗത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ആലപ്പുഴയ്ക്കെതിരെ തിരുവനന്തപുരത്തിന്റെ ജയം