ഐ.എസ്.എല്‍ കിരീടം കേരള ബ്ലാസ്റ്റേഴ്സിനെന്ന് താരങ്ങള്‍

ഐ.എസ്.എല്‍ കിരീടം ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനെന്ന് ടീമിലെ മലയാളി താരങ്ങള്‍ മനോരമ ന്യൂസിനോട്. ദൈര്‍ഘ്യമേറിയ സീസണ്‍ ഗുണകരമാണെന്നും പല പേരുകളിലുള്ള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഒന്നിക്കണമെന്നും സി.കെ.വിനീതും റിനോ ആന്റോയും പ്രശാന്ത് മോഹനും അജിത് ശിവനും പറഞ്ഞു. പ്രത്യേക അഭിമുഖത്തിലാണ് നാലു പേരും പ്രതീക്ഷകളും ആശയങ്ങളും പങ്കുവച്ചത്. 

ചിരിയും കുസൃതിയും നിറഞ്ഞ ഒത്തുചേരലില്‍ വിനീതും റിനോയും പ്രശാന്തും അജിതും ഒരു കാര്യം പറയാതെ പറഞ്ഞു. ഒരു കുടുംബം പോലെ ഇഴുകിച്ചേര്‍ന്നു കഴിഞ്ഞു ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്.സിയുടെ ആരാധകരില്‍ നിന്ന് ബ്ലാസ്റ്റേഴിസ് ആരാധകര്‍ ഒരു പാഠമുള്‍ക്കൊള്ളണമെന്ന അഭിപ്രായമാണ് റിനോയ്ക്കും വിനീതിനും. പലപേരുകള്‍ ഒഴിവാക്കി ഒന്നാകണം 

സീസണിന് നീളം കുടുന്നത് കളിക്കാര്‍ക്ക് ഗുണം ചെയ്യും. ടീമിലേക്കുള്ള ആദ്യഅവസരം കാത്തിരിക്കുകയാണ് പുതുമുഖം അജിത് ശിവനും രണ്ടാം സീസണിലും ടീമിനൊപ്പമുള്ള പ്രശാന്ത് മോഹനും. ഒരുക്കങ്ങളെല്ലാം മികച്ചതായിരുന്നതിനാല്‍ കപ്പുയര്‍ത്ത‌ും എന്നു തന്നെയാണ് പ്രതീക്ഷയെന്നും മലയാളിപ്പട പറഞ്ഞു.