സ്കൂൾ വിദ്യാർഥിനിയെ പീ‍ഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം ഒാച്ചിറയില്‍ സ്കൂൾ വിദ്യാർഥിനിയെ പീ‍ഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ക്ലാപ്പനയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ ആലുംപീടിക കോമളത്ത്് മുരുകനാണ് അറസ്റ്റിലായത്. ആംബുലൻസ് ഡ്രൈവറായ പ്രതിയെ റിമാന്‍‍‍ഡ് ചെയ്തു. എസ്എഫ്ഐ പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. 

കഴിഞ്ഞ ദിവസം പൊലീസിൽ പരാതി കൊടുത്തതിനെത്തുടർന്നു മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തി.. അതേസമയം ഒട്ടേറെ കേസുകളിൽ പ്രതിയായതിനെ തുടർന്നു ഡിവൈഎഫ്ഐ ക്ലാപ്പന ക്യൂബൻ യൂണിറ്റില്‍ നിന്ന് മുരുകനെ മാറ്റി നി‌ർത്തിയതാണെന്നാണ് ഡിവൈഎഫ്െഎ സംഘടനാനേതൃത്വത്തിന്റെ വിശദീകരണം. പക്ഷേ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ക്ലാപ്പനയിൽ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകൻ പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഡിവൈഎഫ്ഐക്കു വേണ്ടി പ്രതി സജീവമാണ്.