ട്രെയിനില്‍ വന്‍ സ്ഫോടക വസ്തു ശേഖരം പിടിക്കൂടി; യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട് ട്രയിനിൽ വൻ സ്ഫോടകശേഖരം പിടികൂടി. 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. യാത്രക്കാരിയായ തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി രമണി കസ്റ്റഡിയിലായി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രയിനിൽ നടത്തുന്ന പതിവ് പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.പാലക്കാടുനിന്നുള്ള റയിൽവേ സംരക്ഷണ സേന തിരൂരിനും കോഴിക്കോടിനും ഇടയിൽ വച്ചാണ് ചെന്നൈ മംഗലാപുരം എക്സ്പ്രസ് ട്രയിനിലെ ഡി വൺ കംപാർട്ട്മൻറിൽ നിന്ന് ഇവ പിടിച്ചെടുത്തത്. 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളും സീറ്റി ടയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു

ചെന്നൈയിൽ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി രമണിയാണ് പിടിയിലായത്. കിണർ നിർമാണത്തിന് കൊണ്ടുപോവുകയാണെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ആർ.പി.എഫിലെ നായയും ഈ പരിശോധയിൽ പങ്കാളിയായിരുന്നു.കൂടുതൽ അന്വേഷണത്തിനായി കേസ് കേരള പൊലിസിന് കൈമാറി