വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ അമ്മയെ യുവാവു വെട്ടിക്കൊന്നു. ഗോപി മോടശൂർ സ്വദേശിനി മേരിയാണു (56) വെട്ടേറ്റു മരിച്ചത്. സംഭവത്തിൽ അയൽവാസിയായ മുരുഗനെ (27) അറസ്റ്റ് ചെയ്തു. 5 പെൺമക്കളുള്ള മേരിയുടെ ഇളയ മകളെ വിവാഹം ചെയ്യണമെന്നായിരുന്നു ആവശ്യം.

മകൾ പഠിക്കുകയാണെന്നും മൂത്ത മക്കളുടെ വിവാഹശേഷമേ ഇളയ മകളുടെ വിവാഹക്കാര്യം ആലോചിക്കാനാകൂവെന്നു മേരി പറഞ്ഞു. ഇയാളെ മടക്കിയയച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ മേരിയെ അരിവാൾ ഉപയോഗിച്ചു മുരുഗൻ വെട്ടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. തടയാൻ ശ്രമിച്ച അയൽവാസിക്കും വെട്ടേറ്റു.