കാമുകനുമായി ഫോണിൽ സംസാരിച്ച ഭാര്യയുടെ കൈവെട്ടി ഭർത്താവ്

velloor-crime
SHARE

കാമുകനുമായി ഫോണിൽ സംസാരിച്ച ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട് വെല്ലൂർ ജില്ലയിലാണ് യുവതിയുടെ കൈ വെട്ടി മുറിച്ചത്. ആക്രമണം നടത്തിയ ഭർത്താവ് ശേഖർ അറസ്റ്റിലായി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്താണ് യുവതിയെ ഭർത്താവ് വെട്ടി പരുക്കേപ്പിച്ചത്. ബിച്ചന്നൂർപ്പേട്ട് സ്വദേശിയായ രേവതിയാണ് ആക്രമിക്കപ്പെട്ടത്. നന്നെ ചെറുപ്പത്തിൽ വിവാഹിതയായ രേവതിക്ക് മൂന്ന് മക്കളുണ്ട്. മൂത്ത മകളുടെ വിവാഹം അടുത്തിടെ നടന്നിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന രേവതി മറ്റൊരാളുമായി പ്രണയത്തിലായി. സ്ഥിരമായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെ ചൊല്ലി ഭർത്താവ് ശേഖറുമായി വഴക്ക് പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കാമുകനുമായി രേവതി ഫോണിൽ സംസാരിക്കവേ ഭർത്താവ് ശേഖർ വീട്ടിലേക്ക് എത്തിയത്. ഇതോടെ ഇരുവർക്കും ഇടയിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെയാണ് രേവതിയുടെ ഇടത്തു കൈ ശേഖർ വെട്ടി മുറിച്ചത്. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രേവതി. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും രേവതിയെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രേവതിയുടെ നില തൃപ്തികരമാണ്. കസ്റ്റഡിയിലെടുത്ത ഭർത്താവ് ശേഖരനെ റിമാൻഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE