ഫണ്ട് പ്രശ്നം? നടുറോഡില്‍ ഏറ്റുമുട്ടി ബിജെപി പ്രവര്‍ത്തകര്‍; കേസ്

bjp-fight
SHARE

ആലപ്പുഴ തുറവൂരില്‍ വോട്ടെടുപ്പ് ദിവസം  ബിജെപി പ്രവർത്തകനെ നേതാവ് മർദിച്ചതിൽ പൊലീസ് കേസെടുത്തു. സംഘർഷത്തെക്കുറിച്ച് പ്രതികരിക്കാൻ ഇരുവിഭാഗവും തയാറായിട്ടില്ല. പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമം ബിജെപി നേതൃത്വം നടത്തുന്നുണ്ട്.  ഫണ്ടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് തെരുവിലെ സംഘട്ടനത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വോട്ടെടുപ്പ് ദിവസമാണ് നടുറോഡിൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ തുറവൂർ സ്വദേശിയായ സാബുവിന് പരിക്കേറ്റു. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. സാബുവിന്‍റെ പരാതിയില്‍ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ.പത്മകുമാറിനും മറ്റുമെതിരെ കുത്തിയതോട് പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ്  പ്രശ്നത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. 

സിപിഎമ്മിൽ നിന്നു ബിജെപിയിൽ ചേർന്ന ആളാണ് സാബുവെന്നും പ്രവർത്തനത്തിൽ സജീവമല്ലാത്ത ഇയാള്‍  ബോധപൂർവം സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ബിജെപിയിലെ ഒരു വിഭാഗം പറയുന്നു. അധികം നാണക്കേട് ഉണ്ടാക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ് ബിജെപി ജില്ലാ നേതൃത്വം. ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. 

MORE IN Kuttapathram
SHOW MORE