കാമുകിയെ ചൊല്ലി തര്‍ക്കം: ഐസ്ക്രീം കച്ചവടക്കാരന്‍ കൊല്ലപ്പെട്ടതില്‍ ട്വിസ്റ്റ്

icecream-twist
SHARE

ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിനു സമീപം ഐസ്ക്രീം കച്ചവടക്കാരന്‍ കൊല്ലപ്പെട്ടതില്‍ വന്‍ ട്വിസ്റ്റ്. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഐസ്ക്രീമിന്‍റെ വിലയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ അറസ്റ്റിലായ അജയിയെ ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്‍റെ കൂടുതല്‍ വിരങ്ങള്‍ പുറത്തുവന്നത്. അജയുമായി അടുപ്പത്തിലായിരുന്ന പതിനാറുകാരിക്ക് കൊല്ലപ്പെട്ട പ്രഭാതുമായും അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം പ്രഭാത് കുടുംബത്തേ അറിയിച്ചതിനെത്തുടര്‍ന്ന് കുടുംബം വിവാഹാലോചനയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി അജയിയോട് പ്രഭാത് തന്നെ ഉപദ്രവിച്ചതായി പറഞ്ഞു. ഇക്കാര്യം പ്രഭാതിനോട് ചോദിക്കുകയും തുടര്‍ന്നാണ് വാക്കേറ്റത്തിലേക്കും കൊലപാതകത്തിലേക്കും കാര്യങ്ങളെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയെയും അജയിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE