ഡോ. അനൂപിന്റെ ആത്മഹത്യ; ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്തു

കൊല്ലത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്തതിൽ പ്രത്യേക അന്വേഷണ സംഘം ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്തു. വരും ദിവസങ്ങളിൽ ഡോക്ടർ അനൂപ് കൃഷ്ണന്റെ ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും. ചികിൽസയിലിരിക്കെ കുട്ടി മരിച്ചതിൽ ഡോക്ടറെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. 

അനൂപ് ഓർത്തോ കെയർ ഉടമ ഡോക്ടർ അനൂപ് ക്യഷ്ണ ഈ മാസം ഒന്നാം തീയതിയാണ് ആത്മഹത്യ ചെയ്തത്. കൈ ഞരമ്പ് മുറിച്ചശേഷം കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയില്‍ കാലിന്റെ വളവു മാറ്റാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഏഴുവയസുകാരി മരിച്ചിരുന്നു. ചികിത്സാപിഴവാണെന് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ രാഷ്ട്രിയ സംഘടനകൾ ഉൾപ്പടെ പ്രതിഷേധിച്ചു. 

സൈബർ ആക്രമണവും ഭീഷണിയും സഹിക്കവൈയ്യാതെയാണ് ഡോക്ടർ ജീവനൊടുക്കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. അന്വേഷണത്തിനായി നിയോഗിച്ച കിളികൊല്ലൂർ സി ഐ യുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം അനൂപ് ഓർത്തോ കെയറിലെ നാലു ജീവനക്കാരുടെ എടുത്തു. ഡോക്ടറുടെ ഡയറിയോ മറ്റു കുറിപ്പുകളോ ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല.