മൂവാറ്റുപുഴയിൽ എടിഎം കവര്‍ച്ചാ ശ്രമം; ഫെഡറല്‍ ബാങ്ക് എടിഎം തകർത്തു

മൂവാറ്റുപുഴ വാഴക്കുളത്ത് എടിഎം കവര്‍ച്ചാ ശ്രമം . കലൂര്‍ക്കാട് റോഡിലെ  ഫെഡറല്‍ ബാങ്ക് എടിഎമ്മാണ് തകര്‍ത്തത് . മോഷണസംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നെന്ന് സിസിടിവി പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി . പണം നഷ്ടപ്പെട്ടതായി സൂചനയില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

വാഴക്കുളം കലൂര്‍ക്കാട് റോഡിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മും ക്യാഷ്‍ ഡിപ്പോസിറ്റ് മെഷീനും  കഴിഞ്ഞ രാത്രിയാണ് മൂന്നംഗ കവര്‍ച്ചാസംഘം  തകര്‍ത്തത് .രണ്ട് മെഷീനുകളുടെയും മുന്‍ഭാഗം തകര്‍ന്നു. എടിഎം മെഷീന്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായി . രണ്ടുമെഷീനുകളില്‍ നിന്നും പണമെടുക്കാനായുല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എടിഎം സ്ഥാപിച്ചിരുന്ന കെട്ടിടത്തിന് പത്ത് മീറ്റര്‍ അകലെ റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മെഷീനുകളിലൊന്ന് . കവര്‍ച്ചാസംഘത്തിലുണ്ടായിരുന്ന മൂന്നുപേരും മുഖം മൂടി ധരിച്ചിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത് . ആലുവയില്‍ നിന്ന് പൊലീസ് നായയും  വിരളടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.