കടുവത്തോലുമായി അഞ്ചംഗ സംഘം വനപാലകരുടെ പിടിയിൽ

കടുവയുടെ തോലുമായി അഞ്ചംഗ സംഘം വനപാലകരുടെ പിടിയിൽ. കുമളി വണ്ടിപ്പെരിയാർ അമ്പത്തിയൊമ്പതാം മൈലിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് തേനി സ്വദേശികളായ 5 പ്രതികളേയും പീരുമേട് കോടതി റിമാൻഡ് ചെയ്തു. 

തമിഴ്നാട് സ്വദേശികളായ നാരയണ, ചക്കരൈ മുരുകൻ, കറുപ്പുസ്വാമി, രത്തിനവേൽ,  എന്നിവരെയാണ് പീരുമേട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പെരിയാർ കടുവാസങ്കേതം വള്ളക്കടവ് റേഞ്ച് ഓഫീസറും സംഘവുമാണ്  വണ്ടിപ്പെരിയാർ അമ്പത്തൊമ്പതാം മൈലിൽ വെച്ച് അഞ്ചംഗ സംഘത്തെ പിടികൂടിയത്. കടുവാ തോൽ ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി സമ്പർക്കം പുലർത്തുകയും ഇടപാടുകൾ നടത്താനായി പണമിടപാടുകൾ നടത്താമെന്ന് പറഞ്ഞു തമിഴ് നാട്ടിൽ നിന്ന്  കേരളത്തിലേക്ക് വിളിച്ചു വരുത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ രക്ഷപെടാതിരിക്കുന്നതിനായി തമിഴ്നാട് മുതൽ നിരീക്ഷണം ഏർപ്പെടുത്തിയാണ് വനപാലകർ പ്രതികളെ വലയിലാക്കിയത്. 238. സെന്റിമീറ്റർ നീളവും,95 സെന്റീമീറ്റർ വീതിയുമുളള തോലാണ് പ്രതികളിൽ നിന്നും പിടികൂടിയത്.ഇവർ  സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.