മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു; അറസ്റ്റ്

മദ്യപിക്കാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടി പരുക്കേൽപ്പിച്ച ഗൃഹനാഥൻ അറസ്റ്റിൽ. പാലക്കാട് ലക്കിടിയിൽ നസീറാണ് അറസ്റ്റിലായത്. പരുക്കേറ്റ ഭാര്യ സീനത്തും മകൻ ഫെബിനും ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. 

മകനെ വെട്ടുന്നതു കണ്ടു തടയാൻ ശ്രമിക്കുന്നതിനിടെയാണ് സീനത്തിനു വെട്ടേറ്റത്. രാജീവ് ഗാന്ധി കോളനിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. നസീറിനെ കോടതി റിമാൻഡ് ചെയ്തു. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Man arrested for attacking wife and son, Palakkad