നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരി പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ  നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരി പിടിയിൽ. പൊലീസിന്റെയും എക്സിസിന്റെയും വാഹന പരിശോധനയിലാണ്  പ്രതി പിടിയിലായത്. നിരോധിത പുകയില ഉൽപ്പന്നങ്ങളും 

 കണക്കിൽപ്പെടാത്ത  സിഗരറ്റ് ,  പ്ലാസ്റ്റിക് കവറുകൾ എന്നിവയുമായി വണ്ടിപ്പെരിയാറിലാണ്  വ്യാപാരി പിടിയിലായത്. വണ്ടിപ്പെരിയാർ  മേലേ ഗൂഡല്ലൂർ പുതുമന വീട്ടിൽ സുൽത്താൻ  എന്ന യാളെയാണ് പോലീസിന്റെയും എക്സൈസിന്റെയും സംയുക്തമായി നടത്തിയ  വാഹനപരിശോധനയിൽ പിടികൂടിയത് . 

ഇയാളിൽ നിന്നും 5000 രൂപയുടെ 750 പാക്കറ്റ് നിരോധിത പുകയില ഉല്പന്നവും. 40,000 രൂപയുടെ സിഗരറ്റും, 20,000 രൂപയുടെ നിരോധിത പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. വണ്ടിപ്പെരിയാർ പോളിടെക്നിക് കോളേജിനു സമീപത്ത് നടത്തിയ വാഹന പരിശോധനയിൽ ആണ് ബസ്സിൽ ചാക്കിൽ കൊണ്ടുപോവുകയായിരുന്ന നിരോധന ഉൽപ്പന്നങ്ങൾ പിടികൂടിയത്. തമിഴ്നാടിൽ നിന്ന് വണ്ടിപ്പെരിയാറിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപ  വിലമതിക്കുന്ന വസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ്  പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപകമായി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് സ്കൂൾ,  കോളേജ് പരിസരങ്ങളിലും പുകയില ഉൽപന്നങ്ങളുടെ വിൽപന നടത്തുന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ്  ടൗണിലെ മൊത്തക്കച്ചവടക്കാരനെ പിടികൂടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെയും  എക്സൈസിന്റെയും  തീരുമാനം