ഗുണ്ടാപിരിവിനെ എതിര്‍ത്തയാളെ കൊലപ്പെടുത്തി; പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാപിരിവിനെ എതിര്‍ത്തയാളെ മര്‍ദിച്ച് കൊന്നകേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. 2010ല്‍ നടന്ന കേസിലെ അഞ്ച് പ്രതികളെയുമാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.

ആലുമ്മൂട് വാടിയില്‍ തോപ്പ് വീട്ടില്‍ മണിയനാണ് 2010ല്‍ കൊല്ലപ്പെട്ടത്. നെയ്യാറ്റിന്‍കര സ്വദേശികളായ സതീഷ്കുമാര്‍, അനില്‍കുമാര്‍, ശിവകുമാര്‍, ബൈജു, പ്രസാദ് എന്നിവരാണ് പ്രതികള്‍. അഞ്ച് പേര്‍ക്കും ജീവപര്യന്തം കഠിനതടവാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ശിക്ഷവിധിച്ചത്. ബന്ധുവിന്റെ പലവജ്ഞനകടയിലെ സഹായിയാരിന്നു കൊല്ലപ്പെട്ട മണിയന്‍. ഗുണ്ടാപിരിവ് ചോദിച്ച് അക്രമിസംഘമെത്തിയപ്പോള്‍ മണിയന്‍ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

മണിയന്റെ മരണമൊഴിയില്‍ കൊലയാളികളുടെ പേരുകള്‍ വ്യക്തമാക്കിയിരുന്നു. മുന്‍ വൈരാഗ്യവും കൊലയ്ക്ക് കാരണമായതായി പ്രോസിക്യൂഷന്‍ വാദിച്ചു.