കൊലയിൽ ഗ്രീഷ്മയുടെ കുടുംബത്തിനും പങ്ക്; അന്വേഷിക്കണം: ഷാരോണിന്റെ പിതാവ്

പാറശാല മുര്യങ്കരയിൽ ജെ.പി.ഷാരോൺ രാജിന്റെ കൊലപാതകത്തിൽ കൂട്ടുകാരി ഗ്രീഷ്മയ്ക്കു പുറമെ അവരുടെ അമ്മയുടെയും അമ്മാവന്റെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാരോണിന്റെ പിതാവ് ജയരാജ് പരാതി നൽകി. നെയ്യാറ്റിൻകര ഡി.വൈഎസ്.പി ഓഫിസിൽ മൊഴി നൽകാനെത്തിയപ്പോഴാണ് പരാതി നൽകിയത്. ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം നാടകമാണെന്നും ജയരാജ് പ്രതികരിച്ചു.

പാറശാല പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജയരാജ്, ഭാര്യ പ്രിയ ,മകൻ ഷിമോൺ എന്നിവർ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഓഫിസിലെത്തി അഡിഷണൽ എസ്.പി.എം.ആർ സുൾഫിക്കർ മുമ്പാകെയാണ് മൊഴി നൽകിയത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ കുടുംബാംഗങ്ങൾ കൈമാറി. പ്രതി ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം നാടകമെന്നും ജയരാജ് ആരോപിച്ചു. ഷാരോണിന്റെ കുടുംബാoഗങ്ങളുടെ മൊഴിയും നൽകിയ  തെളിവുകളും കൂടി പരിഗണിച്ചായിരിക്കും തുടരന്വേഷണം നടത്തുക.

Crime branch should investigate accused family's involvement in murder : jayaraj