കരുവന്നൂര്‍ കേസ് രേഖകള്‍ ക്രൈംബ്രാഞ്ചിന് നല്‍കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഇ.ഡിയുടെ കസ്റ്റഡിയിലുള്ള രേഖകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍  നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിചാരണക്കോടതിക്കും ഇ.ഡിക്കും നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ആവശ്യം തള്ളിയ വിചാരണക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമെന്നും ഹര്‍ജിയില്‍ പറയുന്നു.