ഗ്രീഷ്മയുടെ ആത്മഹത്യശ്രമം: രണ്ട് വനിത പൊലീസുകാര്‍ക്ക് സസ്പെന്‍ഷൻ

പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിത പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സുരക്ഷാവീഴ്ചയെത്തുടർന്നാണ് നടപടി.  സ്റ്റേഷന്‍ ശുചിമുറിയിലെ അണുനാശിനി കുടിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റൂറല്‍ എസ്.പി. ഡി.ശില്‍പ പറഞ്ഞു. 

Greeshma's suicide attempt: Suspension of two women policemen