ജയിൽ വളപ്പിൽ വെടിയൊച്ചയും നായാട്ടും, പിന്നാലെ ചാരായ വാറ്റ്; അറസ്റ്റ്

കാട്ടാക്കട: നെട്ടുകാൽതേരി തുറന്ന ജയിൽ വളപ്പിൽ പട്ടാപകൽ ചാരായം വാറ്റുന്നതിനിടെ ഒരാളെ ജയിൽ അധികൃതർ പിടികൂടി എക്സൈസിന് കൈമാറി. ഇന്നലെ വൈകിട്ട് ജയിൽ ജീവനക്കാരുടെ പട്രോളിങ്ങി നിടെയാണ് ചാരായ വാറ്റിലേർപെട്ട കള്ളിക്കാട് മുകുന്ദറ സുധീഷ് ഭവനിൽ സത്യനേശ(50)നെ പിടികൂടിയത്.

മൂന്ന് ദിവസം മുമ്പ് അർദ്ധ രാത്രി നായാട്ട് സംഘം ജയിൽ വളപ്പിൽ കടന്ന് വെടിയുതിർത്തതിന്റെ ഞെട്ടൽ മാറും മുമ്പേ,പകൽ ജയിൽ വളപ്പിൽ ചാരായ വാറ്റും നടക്കുന്നുവെന്നത് അധികൃതർക്ക് പുതിയ അറിവായി. നായാട്ട് സംഘത്തെ കണ്ട ബംഗ്ലാകുന്ന് ചെക്ക് ഡാമിന് സമീപം ഔഷധകുന്നെന്ന് അറിയപെടുന്ന സ്ഥലത്തെ ഈറ്റ കാടുകൾക്കിടയിലാണ് ചാരായ വാറ്റ് നടന്നിരുന്നത്

10 ലീറ്റർ ചാരായവും,100 ലീറ്റർ വാഷും വാറ്റ്  ഉപകരണങ്ങളും പിടികൂടി. സ്ഥിരമായി ഈ പ്രദേശത്ത് വാറ്റ് സംഘം തമ്പടിച്ചിരുന്നതായാണ് സൂചന. പിടിയിലായ ആൾക്കൊപ്പം മറ്റാരെങ്കിലുമുണ്ടോയെന്നത് വിശദമായ അന്വേഷണത്തിന് ശേഷമെ അറിയാനാകുവെന്ന് നെയ്യാറ്റിൻകര എക്സൈസ് സി.ഐ. വൈ.ഷിബു അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 12.30നാണ് ജയിൽ വളപ്പിൽ വെടിയൊച്ച കേട്ടതും നായാട്ട് സംഘത്തിന്റെ സാന്നിധ്യമറിഞ്ഞതും. സംഘം ഉപേക്ഷിച്ച തോക്കും തിരകളും ഫോണും കണ്ടെടുത്തു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ ജയിൽ വളപ്പിൽ പട്രോളിങ്ങ് ഊർജിതമാക്കി. ഇതാണ്  വാറ്റിലേർപെട്ടയാളെ കുടുക്കിയത്. സുരക്ഷാ വേലിയില്ലാത്ത ജയിൽ അങ്കണത്തിലേക്ക് ആർക്കും എപ്പോഴും കടക്കാമെന്ന സ്ഥിതിയാണ്.

പത്ത് വർഷം മുമ്പ് സ്ത്രീയെ കഴുത്തറുത്ത് കൊലപെടുത്തി ജയിൽ അങ്കണത്തിലെ കുറ്റികാട്ടിൽ ഉപേക്ഷിച്ചിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ്,ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുധീർ,അസി.പ്രിസൺ ഓഫീസർമാരായ അജു,പുഷ്പരാജ് എന്നിവരടങ്ങുന്ന സംഘമാണ് പട്രോളിങ്ങിനിടെ സത്യനേശനെ പിടികൂടിയ