ഇന്ത്യൻ ‘ഭാവി പ്രവാചകൻ’; ഓസ്ട്രേലിയയിൽ പീഡനക്കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരനായ ജോൽസ്യൻ ഓസ്ട്രേലിയയിൽ അറസ്റ്റിലായി.  14 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് 31 ക്കാരനായ അർജുൻ മുനിയപ്പനെ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് പൊലീസ് പിടികൂടിയത്. സിംഗപ്പൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ്  ഇയാളെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പിടികൂടിയതെന്ന് സിഡ്നി മോർണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.  

ഭാവിയെ കുറിച്ച് സൗജന്യമായി പറഞ്ഞുതരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. സിഡ്നിയിലെ ലിവർപൂളിൽ ഒരു ജ്യോതിഷ കേന്ദ്രത്തിൽ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അർജുൻ.