കഞ്ചാവ് ഓയില്‍ വില്‍പ്പനയ്ക്കിടെ കോളജ് വിദ്യാര്‍ഥി അറസ്റ്റിൽ

കൊച്ചിയില്‍ കഞ്ചാവ് ഓയില്‍ വില്‍പ്പനയ്ക്കിടെ കോളജ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഓയിലാണ് ഇരുപത് വയസുകാരനില്‍ നിന്ന് കണ്ടെത്തിയത്.

കാക്കനാടുകാരന്‍ മുഹമ്മദ് ഷാഹുലാണ് അറസ്റ്റിലായത്. ചേരാനെല്ലൂര്‍ മാനാപ്പറമ്പ് േമഖലയില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഷാഹുലിന്‍റെ അറസ്റ്റ്.  കോളജ് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഷാഹുല്‍ കഞ്ചാവ് ഓയില്‍ വിറ്റിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും ഷാഹുലിനെ ചോദ്യം ചെയ്ത സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഷാഹുലിനെ റിമാന്‍ഡ് ചെയ്തു.