ചിന്നക്കനാൽ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയ്ക്കായി തിരിച്ചില്‍ വ്യാപിപ്പിച്ച് പൊലീസ്

ചിന്നക്കനാൽ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയ്ക്കായി ഇതരസംസ്ഥാനങ്ങളിലേയ്ക്കും തിരിച്ചില്‍ വ്യാപിപ്പിച്ച് പൊലീസ്. എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ബോബിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.ബോബിന്റെ  അടുത്ത ബന്ധുക്കളെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഇടുക്കി നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമ ജേക്കബ് വർഗീസ്  തൊഴിലാളിയായ മുത്തയ്യ എന്നിവര്‍  കൊല്ലപ്പെട്ട  കേസിൽ പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.  പ്രത്യേക അന്വേഷണ സംഘം വയനാട്ടിലും തമിഴ്നാട്ടിലും നടത്തി വന്ന അന്വേഷണം ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസിറക്കി.. 

പ്രതിയെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ചേരിയാർ കറുപ്പൻ കോളനി സ്വദേശി ഇസ്രബേൽ, ഭാര്യ കപില എന്നിവർ റിമാൻഡിലാണ്.

ബോബിനെ അറസ്റ്റ് ചെയ്യും വരെ ഇവരെ കസ്റ്റഡിയിൽ വാങ്ങേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇവരുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ട്. ബോബിനെ കൊല്ലപ്പെട്ട എസ്റ്റേറ്റ് ഉടമ ജേക്കബ് വർഗീസിന് പരിചയപ്പെടുത്തിയ യുവാവിനെയും പൊലീസ് ചൊദ്യം ചെയ്തു. 

മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന് ജീവപര്യന്തം കഠിനതടവ് വിധിച്ചു. ഗുര്‍മീതിന് പുറമെ കൂട്ടാളികളായ മൂന്നുപേരും ജീവപര്യന്തം കഠിനതടവ് അനുഭവിക്കണമെന്ന് ഹരിയാന പഞ്ച്കുല സി.ബി.ഐ കോടതി ഉത്തരവിട്ടു. ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന ഹരിയാന പൊലീസിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയായിരുന്നു കോടതി നടപടികള്‍.