മറയൂരില്‍ എ.ടിഎം തകര്‍ത്ത് മോഷണശ്രമം

മറയൂരില്‍ എ.ടിഎം തകര്‍ത്ത് മോഷണശ്രമം. പണം നഷ്ടപ്പെട്ടില്ലെന്നാണ്  പ്രാഥമിക നിഗമനം. പൊലീസ് അന്ന്വേഷണം തുടങ്ങി.

മറയൂര്‍ കോവില്‍കടവിലുള്ള എസ്ബിഐ എടിഎം തകര്‍ത്താണ് മോഷണശ്രമം . ഇന്ന്  പുലര്‍ച്ചെയാണ് സംഭവം . എടിഎം തകര്‍ത്ത വിവരം നാട്ടുകാർ   അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ബാങ്ക് അധികൃതരും എത്തി പരിശോധന നടത്തി. ഇടുക്കിയില്‍ നിന്ന് വിരലടയാള  വിദഗ്ധരെത്തി പരിശോധന നടത്തി. ഒറ്റപ്പെട്ട സ്ഥലവും കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങളും  ഇല്ലാത്ത എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇവിടെ വൈദ്യുതി മുടങ്ങിയാല്‍ എടിഎമ്മും  സിസിടിവിയും പ്രവർത്തിക്കില്ല. ശക്തമായ മഴയിൽ   കഴിഞ്ഞ  മൂന്നുദിവസമായി  വൈദ്യുതിയും തടസപ്പെട്ടിരുന്നു.   എടിഎമ്മിലെ ക്യാമറ മറച്ചാണ് കവര്‍ച്ചാശ്രമം നടത്തിയിരിക്കുന്നത്.