ഇത് നാടിനെ നടുക്കിയ ഇരട്ടകൊലക്കേസ് പ്രതി, ‘കയ്യും വീശി’ ജയിലിലേക്ക്

ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട നഗരത്തെ നടുക്കിയ ഏലിക്കുട്ടി, പ്രഭാകരൻ  ഇരട്ടക്കൊലക്കേസിൽ  പ്രതി വാഴമുട്ടം കൊടുന്തറ കലതിക്കാട്ട്  അനന്തകുമാർ  (23 ന് ജീവപര്യന്തം. പ്രതികുറ്റക്കാരനാണെന്ന്   അഡീഷനൽ ജില്ലാ കോടതി 2 കണ്ടെത്തിയിരുന്നു. ഇരുപതിലേറെ ആടുകൾക്കൊപ്പം  നഗരത്തിൽ  തമിഴ് വിശ്വകർമ ശ്മശാനത്തിനു സമീപം  ഒറ്റഷെഡിൽ തമസിച്ചിരുന്ന  ഏലിക്കുട്ടിയും സഹായി പ്രഭാകരനും  2007 ഒക്ടോബർ 3ന് ആണ് കൊലചെയ്യപ്പെട്ടത്.

ആടിനെ മോഷ്ടിച്ചതിനു പൊലീസിൽ പരാതി നൽകിയതിന്  ഏലിക്കുട്ടിയുടെ കഴുത്തിൽ തോർത്തുകൊണ്ട് കുരുക്കിട്ട്  ശ്വാസംമുട്ടിച്ച ശേഷം അവശയായപ്പോൾ  അടുത്തുള്ള അഴുക്കുചാലിൽ വലിച്ചിട്ട്  ചവിട്ടി താഴ്ത്തി. ഇതുകണ്ട് ഓടി എത്തിയ പ്രഭാകരനെ  തെളിവുനശിപ്പിക്കാൻ  തലയ്ക്കടിച്ചു വീഴ്ത്തി കൊന്നതായാണ്  കേസ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ  ആർ.സുധാകരൻ പിള്ളയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകൾ രൂപീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. 

ജില്ലാ ഗവണ്മെന്റ് പ്ലീഡർ കെ.പി.സുബാഷ് കുമാർ  20 സാക്ഷികളെ വിസ്തരിച്ചു പ്രതിയുടെ കുറ്റസമ്മതത്തിന്റെയും  ഏലിക്കുട്ടി താമസിച്ചിരുന്ന ഷെഡിന്റെ ഭാഗത്തേക്ക് പ്രതി പോകുന്നത് കണ്ടതായി മൂന്നാം സാക്ഷി മഞ്ഞപ്രസാദിന്റെ മൊഴിയും ജഡ്ജി എം.സുലേഖയുടെ വിധിന്യായത്തിൽ  എടുത്തുപറഞ്ഞിട്ടുണ്ട്. ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം

അനന്തകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകാനായി ൈകവിലങ്ങും സുരക്ഷിതത്വവുമില്ലാതെയാണ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ പൊലീസ് എത്തിച്ചത്.