കാമുകനെ ലൈംഗികതയ്ക്ക് ക്ഷണിച്ചു; കഴുത്തറുത്തു കൊന്നു: സാക്ഷിയായി രണ്ടാം കാമുകന്‍

ത്രികോണ പ്രണയം ക്രൂരമായ കൊലപാതകത്തിന് വഴിവച്ച നടുക്കുന്ന കഥയാണ് നോയിഡയിൽ നടന്നത്. മുൻ കാമുകനെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം കണ്ണുകൾകെട്ടി കഴുത്തറുത്ത് കൊന്ന് കാമുകി. സഹായത്തിനായി മറ്റൊരു കാമുകനും. രണ്ട് കാമുകന്മാരും സുഹൃത്തുക്കളുമാണ് എന്നത് മറ്റൊരു വൈചിത്ര്യം. 

കഥ തുടങ്ങുന്നത് ഒരു ട്രെയിൻ യാത്രയിലാണ്. സൈറ എന്ന സുന്ദരിയായ പെൺകുട്ടിയും ഇസ്രാഫിൽ, റഹീം എന്നീ സുഹൃത്തുക്കളും ഡൽഹിയിൽ നിന്നും ബിഹാറിലേക്കുള്ള ടെയ്യിൻ യാത്രയിലാണ് പരിചയപ്പെടുന്നത്. ഇസ്രാഫലിനും, റഹീമിനും എതിർ ബർത്തിൽ ഉണ്ടായിരുന്ന സൈറയോട് പ്രണയം തോന്നി. ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷവും ഇരുവരും സൈറയെ മുസാഫർപൂര്‍ വരെ പിന്തുടർന്നു. ശേഷം സൈറയുടെ പേരിൽ ഇരുവരം തമ്മിൽ തർക്കവും മൽസരവും തുടങ്ങി. 

അവളുടെ പ്രണയം പിടിച്ചുപറ്റാനായി ഇരുവരും ശ്രമിച്ചു. എന്നാൽ സൈറ പ്രണയിച്ചത് ഇസ്രാഫിലിനെ ആണ്. ദ്വാരകയിൽ ജോലിചെയ്യുന്ന സൈറയെ നോയിഡയിൽ ജോലി ചെയ്യുന്ന ഇസ്രാഫിൽ അടിക്കടി കണ്ടുമുട്ടുമായിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ഇസ്രാഫിൽ മറ്റൊരാളെ വിവാഹം ചെയ്തു. ഇത് അവസരമായി കണ്ട് റഹീം വീണ്ടും സൈറയെ സമീപിച്ച് തന്റെ പ്രണയം സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു. 

സൈറ അതിന് വഴങ്ങുകയും ചെയ്തു. എന്നാൽ വീണ്ടും സൈറ ഇസ്രാഫിലുമായി അടുത്തു. ഇവർ രഹസ്യമായി ലൈംഗിക ബന്ധം തുടർന്നു. നാളുകൾ കഴിഞ്ഞപ്പോൾ ഇവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങി. കാര്യങ്ങളെല്ലാം റഹീമിനോട് വെളിപ്പെടുത്തുമെന്ന് ഇസ്രാഫിൽ സൈറയെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധം തുടരാൻ നിർബന്ധിച്ചു. എന്നാൽ ഇത് സഹിക്കാതെ വന്നപ്പോൾ സൈറ തന്നെ റഹീമിനെ വിളിച്ച് കാര്യങ്ങൾ തുറന്നു പറഞ്ഞു. 

ഓഗസ്റ്റ് 31ന് കത്തിഹാറിൽ നിന്നും ആനന്ദ് വിഹാറിലെത്തിയ റഹീം സൈറയെ ഗ്രിൻ പാർക്ക് മെട്രോ സ്റ്റേഷനിൽ വച്ച് കണ്ടുമുട്ടി. അവിടെവച്ച് ഇസ്രാഫിലിനെ വകവരുത്താൻ ഉരുവരും പദ്ധതിയിടുകയായിരുന്നു. അത്രമാത്രം അന്ധമായ പ്രണയമായിരുന്നു റഹാമിന് സൈറയോട്. 

പദ്ധതിപ്രകാരം ഓട്ടോ ഡ്രൈവറായ ഇസ്രാഫിലിനെ സൈറ വിളിച്ചു. രാത്രി കാണാമെന്ന് പറഞ്ഞു. സംശയങ്ങളൊന്നും തോന്നാതിരുന്ന ഇസ്രാഫിൽ, സൈറയുടെ നിർദേശപ്രകാരം അദ്വന്ത് ബിസിനസ് പാർക്കിനു സമീപമുള്ള റോഡിൽ ഇരുട്ടിൽ ഓട്ടോ നിർത്തി. എന്നാൽ ഉടൻ തന്നെ ഓട്ടോയിൽ നിന്നും ഇസ്രാഫിലിനെ പുറത്തേക്ക് തള്ളിയിട്ട സൈറ ദുപ്പട്ട കൊണ്ട് കണ്ണുകൾ മൂടി. ശേഷം കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുകത്ത് ഇസ്രാഫിലിന്റെ കഴുത്തറുത്തു. സമീപത്തുതന്നെ ഉണ്ടായിരുന്ന റഹീനും ഉടൻ അവിടെ എത്തി. റോഡിൽ കിടന്ന ഇഷ്ടിക കൊണ്ട് ഇസ്രാഫിലിന്റെ തലയിലും ദേഹത്തും പലതവണ ഇടിച്ചു മരണം ഉറപ്പാക്കി.ഇസ്രാഫിലിന്റെ ഓട്ടോയിൽതന്നെ രണ്ടുപേരും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.സൈറ ദ്വാരകയിലെത്തി. റഹീം വിമാനത്തിൽ പട്നയിലേക്കു മടങ്ങി.

ഭർത്താവിനെ കാണാനില്ലെന്ന ഇസ്രാഫിലിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഇസ്രാഫിലിന്റെ മൃതദേഹം കണ്ടെത്തിയ പൊലീസിന് തെളിവായത് കണ്ണുകൾ മൂടിയിരുന്ന ദുപ്പട്ടയാണ്. പരാതിയിൽ സൈറയെ സംശയമുണ്ടെന്നു പറഞ്ഞതും കൊലപാതകത്തിൽ ഒരു സ്ത്രീക്കു പങ്കുണ്ടാകാമെന്ന നിഗമനത്തിനു പിന്തുണയേകി. കൊലയ്ക്കുപയോഗിച്ച കത്തിയും സമീപത്തുനിന്നു കണ്ടെത്തി. സൈബർ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

സെപ്റ്റംബർ രണ്ടിനു രാത്രിയിലെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചു. ഇസ്രാഫിലിന്റെ മൊബൈൽ കൂടാതെ രണ്ടെണ്ണം കൂടി ഈ പ്രദേശത്തുണ്ടായിരുന്നതായി കണ്ടെത്തി. മൊബൈലുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒന്ന് കത്തിഹാറിലും മറ്റേതു ദ്വാരകയിലുമാണെന്നു വ്യക്തമായി. പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഇവിടങ്ങളിലേക്കു തിരിച്ചു. 

സെപ്റ്റംബർ ആറിന് നോയിഡ പൊലീസ് കത്തിഹാറിലെത്തി. രണ്ടുദിവസത്തെ തിരച്ചിലിനൊടുവിൽ റഹീം വലയിലായി. ഇയാളെ ട്രെയിനിൽ നോയിഡയിലെത്തിച്ചു. പൊലീസിന്റെ മറ്റൊരു സംഘം ദ്വാരകയിൽചെന്നു സൈറയെ അറസ്റ്റ് ചെയ്തു. പ്രണയത്തെക്കുറിച്ചും പ്രതികാരത്തെക്കുറിച്ചും സൈറ മൊഴി നൽകിയതായി നോയിഡ എസ്‍എസ്‍‌പി അജയ് പാൽ ശർമ പറഞ്ഞു.