ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കൊച്ചി കളമശേരിയിൽ ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പത്തടിപ്പാലം സ്വദേശി അമീറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ അപമാനിച്ചെന്നാണ് പരാതി. 

ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് പത്തടിപ്പാലം സ്വദേശി അമീർ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. വെള്ളം ചോദിച്ചെത്തിയ പ്രതി പെൺകുട്ടിയെ കയറി പിടിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ പെൺകുട്ടിയുടെ സഹോദരനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. പിടിവലിക്കിടെ പരുക്കേറ്റ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതിന് മുന്‍പും പ്രതി ഇവരുടെ വീട്ടില്‍ എത്തിയിട്ടുള്ളതായി പരാതിയുണ്ട്. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും വീട്ടില്‍ അതിക്രമിച്ചുകയറിയതിനും കേസ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ അമീര്‍ മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുള്ളതായാണ് പൊലീസിന്റെ വിശദീകരണം. അതേസമയം പ്രതി കഞ്ചാവ് ഉള്‍പ്പെടെ ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.