സ്ത്രീയ്ക്കെതിരെ ലൈംഗികാക്രമണം; നാലുനാൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല

തിരുവനന്തപുരം മ്യൂസിയത്ത് പ്രഭാത സവാരിക്കിടെ സ്ത്രീയെ ലൈംഗികാക്രമണം നടത്തിയ പ്രതിയെ നാലുനാൾ പിന്നിട്ടിട്ടും പിടികൂടാൻ കഴിയാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം തയ്യാറാക്കിയ രേഖാചിത്രവും ഉപയോഗിച്ചുള്ള അന്വേഷണം കാര്യമായ പുരോഗതിയില്ലാതെ നിൽക്കുന്നു. പ്രതി വന്നുവെന്നു സിസിടിവി ദൃശ്യങ്ങളിൽ കണ്ട വാഹനത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി. സമീപത്തെ വീടുകളിൽ മോഷണം നടത്തിയ മോഷ്ടാക്കളുടെ ദൃശ്യം  കിട്ടിയെങ്കിലും അക്കാര്യത്തിലുള്ള അന്വേഷണവും പാതിവഴിയിൽ. അതേ സമയം കൂടുതൽ പൊലീസുകാരേയും, ഷാഡോ പൊലീസിനേയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ഡിസിപി അജിത് കുമാറിന്റെ നേതൃത്യത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്

Thiruvananthapuram museum molestation incident: Police still clueless about culprit