ബലാല്‍സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാൻ വിവാഹം; ശേഷം സ്ത്രീധനപീഡനം; പരാതിയുമായി യുവതി

ബലാല്‍സംഗക്കേസില്‍ നിന്ന് രക്ഷനേടാന്‍ ദലിത് നിയമവിദ്യാര്‍ഥിനിയെ വിവാഹം കഴിച്ച ശേഷം സ്ത്രീധനപീഡനമെന്ന് ആരോപണം. തിരുവനന്തപുരം ആര്യനാട് സ്വദേശിക്കെതിരെ നല്‍കിയ  പരാതിയില്‍ ആര്യനാട് പൊലീസ്  നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച്  വിദ്യാര്‍ഥിനി തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. 

ബലാല്‍സംഗത്തില്‍ നിന്ന്  രക്ഷനേടാന്‍ യുവാവ് വിവാഹം കഴിക്കുകയും തുടര്‍ന്ന് ദേഹോപദ്രവും എല്‍പ്പിക്കുന്നുവെന്നുമാണ് ആര്യനാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ ഭാര്‍ത്താവ് , അവരുടെ മാതാപിതാക്കള്‍ എന്നിവരെ പ്രതികളാക്കിയെങ്കിലും പൊലീസ് തുടര്‍നടപടിയില്ലെന്ന് റൂറല്‍ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് യുവാവ് പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയവെ മുറിയിലെത്തി പീഡിപ്പിച്ചുവെന്നാണ് ആദ്യ പരാതി . കേസില്‍ അറസ്റ്റിലാകുമെന്ന ഉറപ്പായതോടെ വിവാഹ കഴിക്കുകയായിരുന്നു. എന്നാല്‍ വിവാഹരാത്രിമുതല്‍ ദേഹോപദ്രവും ആക്രമണവും തുടങ്ങിയെന്ന് പെണ്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. 

സ്ത്രീധനത്തിന് വേണ്ടിയുള്ള  ശാരീരിക ആക്രമണത്തിന് പുറമേ ഭര്‍ത്താവിന്‍റെ കുടുംബം  ജാതി അധിക്ഷേപം നടത്തുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടി 25ന് ആര്യനാട് പൊലീസിന് നല്‍കിയ പരാതയില്‍ പൊലീസ്് തന്നെ തീയതി 27 എന്ന് തീയതി തിരുത്തിശേഷം 30നാണ് എഫ്ഐആര്‍ ഇട്ടത്. റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെ പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിന്‍റെ വാട്സാപ്പ് സന്ദേശങ്ങളും പെണ്‍കുട്ടി പുറത്തുവിട്ടു 

The woman complained against husband