പയ്യന്നൂരിൽ സിപിഎം ബിജെപി സംഘർഷ‍ം; ബോംബേറ്

കണ്ണൂർ പയ്യന്നൂരിൽ സിപിഎം ബിജെപി സംഘർഷത്തെത്തുടർന്ന് ബോംബേറ്. ബിജെപി ഒാഫീസിന് നേരെയാണ് അജ്ഞാതസംഘം ബോംബെറിഞ്ഞത്.  സംഘർഷത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. 

ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന ഷിനുവിനാണ് ആദ്യം മർദനമേറ്റത്. തുടർന്ന് ബിജെപി പ്രവർത്തകനായ രഞ്ജിത്തിനും മർദനമേറ്റു. ഇതിന് ശേഷമാണ് ബിജെപി ഓഫിസായ മാരാർജി മന്ദിരത്തിന് നേരെ ബോംബേറുണ്ടായത്. സംഭവസമയത്ത് ഓഫിസിൽ ആരും ഉണ്ടായിരുന്നില്ല. ബൈക്കിലെത്തിയ സംഘംസ്റ്റീൽ ബോംബെറിയുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷം വ്യാപിതിരിക്കാൻ പയ്യന്നൂർ മേഖലയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.