നിയമോപദേശം: വിജിലൻസ് ഡയറക്ടറുടെ സർക്കുലറിനെതിരെ പ്രതിഷേധം

വിജിലന്‍സില്‍ നിയമോപദേശകരുടെ അഭിപ്രായം പരിഗണിക്കണമോ എന്നകാര്യം ഇനി ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാമെന്ന് വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍. വിജിലന്‍സ് മാന്വലിനു  വിരുദ്ധമായ സര്‍ക്കുലര്‍ നിയമോപദേശകരുടെ പദവി തന്നെ ചോദ്യം ചെയ്യുന്നു. ഡയറക്ടറുടെ നിലപാട് പ്രധാന നിലപാടുകളിലടക്കം കോടതിയില്‍ തിരിച്ചടിയുണ്ടാക്കുമെന്നു നിയമോപദേശകര്‍ ചൂണ്ടികാട്ടുന്നു.  

വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളിലും പരാതികളിലും നിയമോപദേശം തേടിമാത്രം തുടര്‍നടപടി സ്വീകരിക്കുന്നതാണ് നിലവിലെ കീഴ്്വഴക്കം. എന്നാല്‍ ഇനിമുതല്‍ ഇതു വേണ്ടെന്നാണ് ഡയറക്ടര്‍ എന്‍.സി.അസ്താനയുടെ പുതിയ സര്‍ക്കുലര്‍. ഇതിലൂടെ കേസുകളിലെ അന്തിമ റിപ്പോര്‍ട്ട് നിയമോപദേശം തേടാതെ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാം. കോടതിയില്‍ തിരിച്ചടിയുണ്ടാകാതിരിക്കുന്നതിനായിരുന്നു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ നിയമോപദേശം തേടണമെന്നു നിര്‍ദേശം കാലാകാലങ്ങളായി പിന്തുടരുന്നത്. 

എന്നാല്‍ പുറത്തുനനിന്നു നിയമോപദേശം സ്വീകരിക്കാമോ എന്നു സര്‍ക്കുലറില്‍ പറയുന്നുമില്ല. അസാധാരണ സാഹചര്യമാണ് സര്‍ക്കുലര്‍ ഉണ്ടാക്കുന്നതെന്നും നിയമോപദേശകര്‍ ചൂണ്ടികാട്ടുന്നു. നിലവില്‍ ഏഴു അഭിഭാഷകരാണ് വിജിലന്‍സില്‍ നിയമോപദേശകരുടെ പദവി വഹിക്കുന്നത്.