കടയില്‍ നിന്ന് ആര്‍ടിഒ രേഖകള്‍ പിടിച്ചെടുത്തതില്‍ നടപടി; 3 പേര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട് ചേവായൂരിലെ ആര്‍.ടി.ഒാഫിസിന് സമീപത്തെ കടമുറിയില്‍ സമാന്തര ആര്‍.ടി ഒാഫിസ് പ്രവര്‍ത്തിച്ചതില്‍ മോട്ടോര്‍ വാഹനവകുപ്പ്  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഉദ്യോഗസ്ഥരുടെ ഒപ്പോട് കൂടിയ രേഖകള്‍ ഈ കടമുറിയില്‍ നിന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി എടുത്തത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷൈജന്‍, ശങ്കര്‍, വി.എസ് സജിത്ത്  എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ ഒപ്പിട്ട രേഖകളാണ് അവിടെനിന്ന് കണ്ടെത്തിയത്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്. കടമുറിയില്‍ നിന്ന് ഒരു ലക്ഷത്തി അന്‍പത്തി ഏഴായിരം രൂപയും പിടിച്ചെടുത്തിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.