വേഗപ്പൂട്ടില്‍ കൃത്രിമം: ഡീലര്‍മാരുടെ ഒത്താശയോടെ; നടപടിക്കൊരുങ്ങി എം.വി.ഡി

ടൂറിസ്റ്റ് ബസുകളില്‍ ഉള്‍പ്പെടെ വേഗപൂട്ടില്‍ കൃത്രിമം നടത്തുന്നത് വാഹന ഡീലര്‍മാരുടെ ഒത്താശയോടെയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. റജിസ്ട്രേഷന്‍ നടപടികള്‍ക്ക് പിന്നാലെയാണ് തിരിമറികള്‍ നടത്തി വേഗത വര്‍ധിപ്പിക്കുന്നത്. അട്ടിമറി നടത്തുന്ന ഡീലര്‍മാര്‍ക്കും വാഹന നിര്‍മാതാക്കള്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു. കേരളത്തിലെ നിരത്തിലോടുന്ന ഒട്ടുമിക്ക ബസുകളിലും വേഗപൂട്ട് നോക്കുകുത്തിയാണ്. ടെസ്റ്റ് പാസാകുന്നതിന് പിന്നാലെ വേഗപൂട്ടുമായുള്ള ബന്ധം വിച്ഛേദിച്ച് ശരവേഗത്തിലാണ് ബസുകളുടെ യാത്ര. ഇത് ബിഎസ് 4ന് മുന്‍പുള്ള ബസുകളുടെ കാര്യം. 

പുതിയതായി ഇറങ്ങുന്ന ബസുകളില്‍ വേഗതയുള്‍പ്പെടെ എല്ലാം നിയന്ത്രിക്കുന്നത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായത്താലാണ്. സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ ഒരിക്കല്‍ വേഗത ക്രമീകരിച്ചാല്‍ ആവശ്യാനുസരണം കുറയ്ക്കാനും കൂട്ടാനും ഡ്രൈവര്‍മാര്‍ക്കോ ജീവനകാര്‍ക്കും കഴിയില്ല. അതിന് സാങ്കേതിക സംവിധാനങ്ങളുടെ സഹായം അനിവാര്യം. വാഹന നിര്‍മാതാകള്‍ക്കോ വാഹനം വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ക്കോ മാത്രമെ ഇതില്‍ മാറ്റം വരുത്താനാകൂ. കച്ചവടതാത്പര്യമാണ് കടുത്ത നിയമനലംഘനത്തിന് ഡീലര്‍മാരെ പ്രേരിപ്പിക്കുന്നത്. ബസുകള്‍ നവീകരിക്കുന്ന വര്‍ക്ഷോപ്പുകളിലും വേഗപൂട്ടില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ട്. നിയമലംഘനം പരസ്യമായിട്ടും നടപടിയില്ലാത്തതാണ് ഇത്തരകാര്‍ക്ക് വളമാകുന്നത്. 

The Motor Vehicle Department said that tampering in speed governor is done with the help of vehicle dealers