സഹകരണസംഘത്തിൽ ഒന്നരക്കോടിയുടെ തട്ടിപ്പ്; പ്രതിക്കെതിരെ നടപടിയില്ല

പത്തനംതിട്ട റാന്നി എംപ്ലോയീസ് സഹകരണസംഘത്തില്‍  ഒന്നരക്കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ സെക്രട്ടറിക്കെതിരെ നടപടിയില്ല. നിക്ഷേപകര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിനല്‍കിയിട്ടും നടപടിയില്ല.  നിക്ഷേപകരുടെ പണം തിരികെനല്‍കില്ലെന്ന് സെക്രട്ടറിയും ബോര്‍ഡ് അംഗങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നെന്നും പരാതിയുണ്ട്.

രണ്ടുമാസമാസത്തിലേറെയായി സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട്.  സഹകരണസംഘത്തിലെ വന്‍തുകകള്‍ പലതും സ്ഥിരം രേഖയില്‍ ഉള്‍പ്പെടുത്താതെയായിരുന്നു തട്ടിപ്പ്. നിക്ഷേപകര്‍ക്ക് മതിയായ രേഖകള്‍ നല്‍കില്ല. ഇതിന് പുറമെ നിക്ഷേപകരുടെ രേഖകള്‍ ഉപയോഗിച്ച് മറ്റ് ബാങ്കുളില്‍ നിന്ന് സംഘം സെക്രട്ടറി വന്‍തുക ലോണും എടുത്തു. എടുക്കാത്ത വായ്പതിരിച്ചടക്കേണ്ട ഗതികേടിലാണിപ്പോള്‍ സഹകരണ സംഘത്തിലെ നിക്ഷേപകരില്‍ചിലര്‍. നിക്ഷേപകരില്‍ പലര്‍ക്കും ലക്ഷങ്ങളാണ് നഷ്ടമായത്.

ഭരണസമിതിഅംഗങ്ങള്‍ ഭൂരിഭാഗവും ഇടതുസംഘടനിയില്‍ നിന്നുള്ളവരാണ്. അക്കാരണത്താല്‍ സംഹകരണസംഘം രജിസ്ട്രാറും മറ്റ്ഉദ്യോഗസ്ഥരും തട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. പണം ചോദിച്ചാല്‍ നിക്ഷേപകരെ വെല്ലുവിളിക്കുന്ന നിലപാടാണ് സെക്രട്ടറിയുടേയത്. തട്ടിപ്പുകാര്‍ക്ക് പാര്‍ട്ടി ജില്ലാനേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ പിന്തുണനല്‍കുന്നതിനാല്‍ അധികൃതര്‍ പരാതികള്‍ കണ്ടില്ലെന്നുനടിക്കുന്നതായും നിക്ഷപകര്‍ പറയുന്നു.