റബർ തോട്ടത്തിൽ നിന്നും തേൻ മധുരം; സിബിയുടെ വിജയഗാഥ

റബറിന് വിലയില്ലെങ്കിലും സ്വന്തം റബര്‍ തോട്ടത്തില്‍ നിന്ന് വിജയത്തിന്റ തേന്‍ മധുരം നുണയാന്‍ കോഴിക്കോട് തിരുവമ്പാടിയിലെ കര്‍ഷകനായ സിബിക്ക് കഴിയുന്നുണ്ട്. തോട്ടത്തില്‍ ഇരുന്നൂറോളം തേന്‍കൂടുകള്‍ സ്ഥാപിച്ചാണ് സിബി തേനീച്ചകൃഷിയില്‍ വിജയഗാഥ രചിക്കുന്നത്.   

പതിനഞ്ചു വർഷമായി തുടരുന്ന ആഗ്രഹം. ഒടുവില്‍ പെരുവണ്ണാമുഴി കൃഷി വിജ്ഞാൻ കേന്ദത്തില്‍ നിന്ന് പരിശീലനം നേടി. സ്വന്തം റബ്ബർ തോട്ടത്തില്‍ സ്വയം നിർമിച്ച തേനീച്ചക്കൂട് സ്ഥാപിച്ച് ക്യഷി തുടങ്ങി. ആദ്യ വർഷങ്ങളിൽ നഷ്ടക്കണക്കുകള്‍ മാത്രം. വീഴ്ചകളോരോന്നും പാഠമാക്കിയ സിബിക്ക്  പിന്നെ നേട്ടങ്ങളുടെ ദിനങ്ങളായിരുന്നു.

രണ്ടര ഏക്കറിലെ ചെറുതേൻ കൃഷിയിൽ നൂറു മേനി വിജയം നേടിയ സിബിക്ക് വിദേശരാജ്യങ്ങളിൽ നിന്ന് പോലും അന്വേഷണം എത്തുന്നു. പിന്തുണയുമായി കുടുംബവും ഒപ്പം ഉണ്ട്.കൃഷി കൂടുതൽ വിപുലമാക്കി ഗുണമേന്മയുള്ള തേൻ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കണമെന്നാണ് സിബിയുടെ ഇനിയുള്ള ആഗ്രഹം