തോല്‍വിഭീതി; ആ ചാപ്പയുടെ പരിപ്പ് വേവില്ല: ഷാഫി പറമ്പില്‍

shafi-parambil
SHARE

വടകരയില്‍ വര്‍ഗീയ പ്രചാരണം നടന്നുവെന്ന് ആവര്‍ത്തിച്ച് സിപിഎം. മണ്ഡലത്തില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ടുമറിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ഇപി ജയരാജന്‍റെ ബിജെപിയുമായുള്ള ചര്‍ച്ച വഴിതിരിച്ചുവിടാനാണ് തനിക്കെതിരെ വര്‍ഗീയ ചാപ്പ അടിച്ചേല്‍പ്പിക്കുന്നതെന്നാണ് ഷാഫി പറമ്പിലിന്‍റെയും യു‍ഡിഎഫിന്‍റെയും മറുപടി.  

ജയിക്കാന്‍ സാധ്യത ഏറെയുണ്ടെന്ന് സിപിഎം വിലയിരുത്തുന്ന മണ്ഡലങ്ങളില്‍ വടകരയും ഇടം പിടിക്കുന്നുണ്ടെങ്കിലും എല്‍ഡിഎഫിനെതിരെയും സ്ഥാര്‍ഥിക്കെതിരെയും യുഡിഎഫ് വ്യാപക വര്‍ഗീയ പ്രചാരണം  അഴിച്ചുവിട്ടുവെന്നാണ് സിപിഎമ്മിന്‍റെ ആക്ഷേപം.  ഒപ്പം ബിജെപി കോണ്‍ഗ്രസിന് വോട്ടുമറിച്ചുനല്‍കുകയും ചെയ്തു. 

ഷാഫി പറമ്പില്‍ ഇതിനോട് പ്രതികരിച്ചതിങ്ങനെ. പരാജയം സിപിഎം മുന്‍കൂട്ടി കാണുന്നതിന്‍റെ തെളിവാണ് ഈ വിലയിരുത്തല്‍ എന്ന്  യുഡിഎഫും മറുപടി നല്‍കി. 

Shafi Parambil Reaction

MORE IN KERALA
SHOW MORE