വെന്തുരുകി കേരളം; മൂന്ന് ജില്ലകളില്‍ താപതരംഗമുന്നറിയിപ്പ്

പാലക്കാട് തൃശൂർ കൊല്ലം ജില്ലകളിൽ ഇന്നും താപതരംഗമുന്നറിയിപ്പ്.  പാലക്കാട് താപനില 41 ഡിഗ്രി സെൽസ്യസിലേക്ക്  ഉയരും. തൃശൂരും കൊല്ലത്തും പകൽ ചൂട് 40 ഡിഗ്രിയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് എല്ലാ ജില്ലകളിലും  യെലോ അലർട്ട് നിലവിലുണ്ട്. സംസ്ഥാനത്ത് ഇന്നും വേനൽ മഴ ലഭിക്കും. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാകും മഴക്ക് സാധ്യത. തീരപ്രദേശത്ത് 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

Heat wave warning in three districts of Kerala