ചുട്ടുപൊള്ളി സംസ്ഥാനം; സൂര്യാഘാതത്തിന് സാധ്യത

കേരളത്തിലെ മുഴുവന്‍ ജില്ലകളിലും താപനില ഉയര്‍ന്നതോടെ ജനജീവിതം ദുസഹമായി. ഉഷ്ണതരംഗത്തിന്റെ പിടിയിലായ പാലക്കാട്ട് നാല്‍പത്തിയൊന്നും കൊല്ലം, തൃശൂര്‍ ജില്ലകള്‍ നാല്‍പതു ഡിഗ്രി സെല്‍ഷ്യസിലും ചുട്ടുപൊളളുകയാണ്. 

ലോട്ടറിവില്‍പ്പനക്കാരെപ്പോലെ എത്രയോ തൊഴിലിടങ്ങളെയാണ് പകല്‍ച്ചൂട് ബാധിച്ചത്. ചൂടില്‍ എന്നും മുന്നിലുളള പാലക്കാട് 41 ‍ഡിഗ്രി സെല്‍ഷ്യസിലാണ് ചുട്ടുപൊളളുന്നത്. കൊല്ലവും, തൃശൂരും നാല്‍പതു ഡിഗ്രി. കൂടാതെ മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലൊക്കെ താപതരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അല്‍പം തണുപ്പുതേടി വിനോദസഞ്ചാരികളെത്തുന്ന ഇടുക്കിയിലും വയനാട്ടിലും ചൂട് 34 ഡിഗ്രിയിലെത്തിയത് ഇനിയും ചൂട് കൂടുമെന്നതിന്‍റെ മുന്നറിയിപ്പാണ്.  സൂര്യാതപവും സൂര്യാഘാതവും ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം. മേയ് ഒന്നുവരെ സാധാരണയേക്കാള്‍ മൂന്നു ഡിഗ്രി സെല്‍ഷ്യല്‍ വരെ താപനില ഉയര്‍ന്നേക്കാം. കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന ചൂടിന് ആശ്വാസമായി ചിലയിടങ്ങളില്‍ മാത്രമാണ് വേനല്‍മഴ പെയ്തത്.

Heat is rising in the state

Enter AMP Embedded Script