ഇടുക്കിയും ചാലക്കുടിയും പ്രതീക്ഷ; 12 സീറ്റ് കിട്ടുമെന്ന് സിപിഎം

cpm
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് കിട്ടുമെന്ന് സിപിഎം പ്രതീക്ഷ. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തലില്‍ വടകരയ്ക്ക് പുറമെ ഇടുക്കിയും ചാലക്കുടിയും വരെയുണ്ട്.  

ബൂത്ത് തലത്തിലെ വോട്ടുകണക്ക് വച്ചാണ് സി.പി.എം ലോക്സഭാ തിരഞ്ഞെടുപ്പിലെ ജയസാധ്യത അളന്നത്. കണക്കുകൂട്ടി വന്നപ്പോള്‍ 12 സീറ്റുകള്‍ വരെയെത്തി.  

കാസര്‍കോട്

കണ്ണൂര്‍

വടകര

കോഴിക്കോട്

ആലത്തൂര്‍

പാലക്കാട്

തൃശൂര്‍

ഇടുക്കി

ചാലക്കുടി

പത്തനംതിട്ട

മാവേലിക്കര

ആറ്റിങ്ങല്‍ 

എന്നീ സീറ്റുകളില്‍ ജയിക്കാമെന്നാണ് സി.പി.എം പ്രതീക്ഷ. എന്നാല്‍ മാധ്യമങ്ങളോട് സീറ്റെണ്ണം പറഞ്ഞുള്ള അവകാശവാദത്തിന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മുതിര്‍ന്നില്ല.

ഭരണവിരുദ്ധവികാരത്തെ പ്രചാരണമികവ് കൊണ്ട് മറികടക്കാനായെന്നാണ് പ്രതീക്ഷ. പോളിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനെ ബാധിക്കും. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞതവണത്തെ പ്രഭയില്ല. വയനാട്ടിലുള്‍പ്പടെ ഇത് പ്രതിഫലിക്കും.  വടകരയില്‍ ബി.ജെ.പി വോട്ട് കോണ്‍ഗ്രസിന് ചോര്‍ന്നെന്ന ആരോപണം സി.പി.എമ്മിനുണ്ട്. ഷാഫി പറമ്പില്‍ ജയിച്ചാലുണ്ടാകുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പാണ് ഡീലിന് പിന്നിലെ ഉന്നമെന്ന് സി.പി.എം ആരോപിക്കുന്നു. തൃശൂരില്‍ ബി.ജെ.പി ജയത്തിന് കേന്ദ്ര ഏജന്‍സികളെ ഇറക്കിയെങ്കിലും എല്‍.ഡി.എഫ് ജയിക്കും. ബി.ജെ.പി മൂന്നാമതാകുമെന്നും എം.വി.ഗോവിന്ദന്‍. 

Loksabha election 2024 cpm

MORE IN KERALA
SHOW MORE