48 കുടുംബങ്ങളിലെ ഇരട്ടകള്‍; അഗതിമന്ദിരത്തിലെ അന്തേവാസികളുടെ മനം നിറച്ച സംഗമം

twins
SHARE

അഗതിമന്ദിരത്തിലെ അന്തേവാസികളുടെ മനം നിറച്ച് ഇരട്ടകളുടെ സംഗമം. 48 കുടുംബങ്ങളിൽ നിന്നുള്ള ഇരട്ടകളാണ് കാലടിയിൽ സംഘടിപ്പിച്ച സംഗമത്തിന് എത്തിയത്. ഓൾ കേരള ട്വിൻസ് കമ്മ്യൂണിക്കേഷൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നൈനീകയും, നീതികയും; കൊല്ലം സ്വദേശികളായ ഇവരായിരുന്നു ഇരട്ടകളുടെ സംഗമത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥികൾ. ഇവർ മാത്രമല്ല 48 കുടുംബങ്ങളിൽ നിന്നുള്ള ഇരട്ടകൾ ഈ സംഗമത്തിന്റെ ഭാഗമായി. കൊച്ചു കുട്ടികൾ അടക്കമുള്ളവരെ കണ്ടതോടെ കാലടി സായിശങ്കര ശാന്തി കേന്ദ്രത്തിലെ അന്തേവാസികൾക്കും മനം നിറഞ്ഞു.

ഓൾ കേരള ട്വിൻസ് കമ്മ്യൂണിക്കേഷൻ്റെ  വാട്സാപ്പ് ഗ്രൂപ്പാണ് സംഗമത്തിന് അവസരമൊരുക്കിയത്.  ഗ്രൂപ്പിലുളളവരെ നേരിട്ട് കാണാനും പരിചയപ്പെടാനും ആദ്യമായി സംഘടിപ്പിച്ച സംഗമം വേദിയായി.

150 pairs of twins meet in kalady

MORE IN KERALA
SHOW MORE